ഫ്‌ളോറിഡ: സഹോദരന്റെ ദേഹത്ത് വെള്ളമൊഴിച്ച ഒരു 64കാരനെ 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ചേട്ടന്‍ കഴിക്കാന്‍ വേണ്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ച പൈ എടുത്ത് അനിയന്‍ കഴിക്കുകയും ഇതേത്തുടര്‍ന്ന് വഴക്കാകുകയായിരുന്നു.
സഹോദരന്‍ അത് ചോദ്യം ചെയ്തു. താന്‍ കഴിക്കാന്‍ വേണ്ടി സൂക്ഷിച്ചു വച്ചതായിരുന്നു ആ കീ ലൈം പൈ എന്ന് സഹോദരന്‍ പറയുന്നു. എന്നാല്‍, അത് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ ദേഷ്യത്തില്‍ ഡേവിഡ് അവിടെയുണ്ടായിരുന്ന രണ്ട് ഗ്ലാസ് വെള്ളമെടുത്ത് സഹോദരന്റെ ദേഹത്തേക്ക് ഒഴിച്ചു. അതോടെ താന്‍ ഭയന്നു. ഡേവിഡ് തന്നെ അക്രമിക്കുമോ കൊല്ലുമോ എന്നൊക്കെയായിരുന്നു പേടിയെന്നായിരുന്നു സഹോദരന്റെ പരാതി.
/sathyam/media/post_attachments/8itdyktFT4dJPoGjw4y5.png)
ഡേവിഡ് ഷെര്‍മാന്‍ പവല്‍സണ്‍ എന്നയാള്‍ക്കാണ് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. ഫ്‌ളോറിഡയില്‍ ആരെങ്കിലും ഇത്തരം കുറ്റകൃത്യം ചെയ്താല്‍ അനുഭവിക്കേണ്ടുന്ന ശിക്ഷ തന്നെ ഡേവിഡും അനുഭവിക്കേണ്ടി വരും. 30 വര്‍ഷത്തെ തടവാണ്.
എന്നാല്‍, കുറ്റം ചെയ്യുന്ന വ്യക്തി 65 വയസിന് മുകളില്‍ പ്രായമുള്ളയാളാണെങ്കില്‍ മൂന്ന് വര്‍ഷത്തെ തടവ് അനുഭവിച്ചാല്‍ മതിയാകും. തനിക്ക് നേരെ ശാരീരിക അതിക്രമമുണ്ടായെന്ന് സഹോദരന്‍ പരാതിപ്പെട്ടതിനാലാണ് പോലീസ് എത്തിയത്.
ഡേവിഡ് തന്നെ ഉപദ്രവിച്ചെന്ന് സഹോദരന്‍ പരാതി നല്‍കുകയും ചെയ്യുന്നു. എന്നാല്‍, പൈ ദിവസങ്ങളായി ഫ്രിഡ്ജില്‍ ഇരിക്കുകയായിരുന്നു. അതുകൊണ്ടാണ് താനെടുത്ത് കഴിച്ചതെന്നായിരുന്നു ഡേവിഡ് പറഞ്ഞത്.