കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന കാമുകനുമായുള്ള വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആ ഒരു ജീവിതം ജീവിതം തനിക്ക് സാധിക്കില്ലെന്ന് അമാന്‍ഡക്ക് മനസ്സിലായത്.
തുടര്‍ന്ന് ഒറ്റയ്ക്ക് ജീവിക്കാമെന്ന് കരുതിയ മുപ്പതുകാരിയായ അമാന്‍ഡ കാനന് പുതിയ പങ്കാളിയെ കണ്ടെത്താന്‍ ഏറെ ചിന്തിക്കേണ്ടി വന്നില്ല. യുവതിയുടെ അമ്മയുടെ അതേപ്രായത്തിലുള്ളയാള്‍ തന്നെ അമാന്‍ഡയുടെ ഹൃദയം കീഴടക്കുകയായിരുന്നു.
/sathyam/media/post_attachments/ApP0rZEZpn1OcqlmkRce.jpeg)
2017-ലാണ് റേഡിയോ ഡി.ജെയായ എയ്‌സിനെ അമാന്‍ഡ പരിചയപ്പെടുന്നത്. വിവാഹമോചിതനായിരുന്ന എയ്സ് ഇനി ഒരിക്കലും വിവാഹം കഴിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. ഇതിനിടെയാണ് അമാന്‍ഡയുടെ കടന്നുവരവ്. തുടര്‍ന്ന് ഇരുവരും 2021-ല്‍ വിവാഹിതരായി. ജൂണില്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ദമ്പതികള്‍.
അമാന്‍ഡ വന്നു സംസാരിച്ചപ്പോള്‍ അവളുടെ ഭംഗി തന്നെ ആകര്‍ഷിച്ചു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് പ്രായ വ്യത്യാസമുണ്ടെന്ന് അറിയാമായിരുന്നു. എന്റെ മകളേക്കാള്‍ 7 വയസ് മാത്രം മൂത്തതാണ് അമാന്‍ഡ. ആദ്യ കുട്ടി ജനിച്ചപ്പോള്‍ എനിക്ക് മുപ്പതു വയസായിരുന്നു. രണ്ടാമത്തെ കുട്ടി ജനിക്കുമ്പോള്‍ എനിക്ക് 55 വയസാകുമെന്ന് എയ്സ് പറയുന്നു.
/sathyam/media/post_attachments/X3chuI1WIYFtLNa2i6MB.png)
എന്റെ ആദ്യത്തെ ബന്ധത്തില്‍ ഞാനായിട്ട് ജീവിക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് വിവാഹം വേണ്ടെന്ന് വച്ചത്. അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തിനെ കാണുന്നത്. പ്രണയം സ്നേഹമാണ്, നിങ്ങളേക്കാള്‍ കൂടുതല്‍ പ്രായമുള്ളവരെയോ പ്രായം കുറഞ്ഞവരെയോ സ്നേഹിക്കാം. അദ്ദേഹം ആരാണെന്ന് എനിക്കറിയാമായിരുന്നു, അദ്ദേഹത്തെ പരിചയപ്പെട്ടു. ഞങ്ങള്‍ നമ്പറുകള്‍ കൈമാറി, കൂടുതല്‍ അടുത്തെന്ന് അമാന്‍ഡയും പറയുന്നു.
പണത്തിന് വേണ്ടിയാണ് അമാന്‍ഡ എയ്സിനെ വിവാഹം കഴിച്ചതെന്നും എയ്സിന് പ്രായകൂടുതലുള്ളതിനാല്‍ അവരുടെ കുഞ്ഞിന് എന്തെങ്കിലും വൈകല്യമുണ്ടായേക്കാമെന്നുമൊക്കെ ഇവരെ ആളുകള്‍ വിമര്‍ശിക്കാറുണ്ട്.