എല്ലാ വര്‍ഷവും കന്യകമാരെ വിവാഹം കഴിക്കുന്ന രാജാവ്; ശെശവ വിവാഹം, ബഹുഭാര്യത്വം, ലൈംഗികാതിക്രമം: ഈ ചെറിയ രാജ്യത്ത് സംഭവിക്കുന്നത്....

author-image
neenu thodupuzha
New Update

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വിചിത്രവും വ്യത്യസ്ഥവുമായ ആചാരങ്ങളാണ് നിലനില്‍ക്കാറുള്ളത്. അങ്ങനൊന്നാണ് തെക്കന്‍ ആഫ്രിക്കയിലെ എസ്വാനിറ്റി.

Advertisment

രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഇവിടെ ദാരിദ്ര രേഖയ്ക്ക് താഴെയുമാണ്. ഇവിടുത്തെ രാജാവായ എംസ്വാത്തി മൂന്നാമന് 15 ഭാര്യമാരും 32 കുട്ടികളുമുണ്ട്. ഇവിടെ വര്‍ഷാവര്‍ഷം നടക്കുന്ന ഉമലാംഗ എന്ന ചടങ്ങില്‍ ആയിരക്കണക്കിന് അവിവാഹിതരായ യുവതികള്‍ പങ്കെടുക്കും.

publive-image

ഇതില്‍നിന്ന് രാജാവ് പുതിയ ഭാര്യമാരെ തെരഞ്ഞെടുക്കും. പരമ്പരാഗതമായി തുടര്‍ന്നു പോരുന്നതാണെങ്കിലും ഈ ആചാരത്തിനെതിരെ കടുത്ത വിമര്‍ശനവുമുണ്ട്. ശെശവ വിവാഹം, ബഹുഭാര്യത്വം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെല്ലാം ഇവിടെ വ്യാപകമാണ്.

യുനിസെഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഇവിടെ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ 18 വയസിന് മുമ്പേ ലൈംഗികാതിക്രമം നേരിടുന്നുണ്ട്. 14 ശതമാനം പെണ്‍കുട്ടികള്‍ 18 വയസിന് മുമ്പ് ബലാത്സംഗത്തിനോ, നിബന്ധിത ലൈംഗികതയ്‌ക്കോ വിധേയരാകുന്നുമുണ്ട്.

Advertisment