കോഴിക്കോട് : കോഴിക്കോട് കിണറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ഇയ്യാട് സ്വദേശിയായ അൽ അമീനാ(22)ണ് മരിച്ചത്. വീട്ടിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
വധശ്രമക്കേസിലെ പ്രതിയാണ് അൽ അമീൻ. ഞായറാഴ്ച ഇയാൾ സുഹൃത്തുക്കൾക്കൊപ്പം പന്നിക്കോട്ടൂർ എത്തിയതായിരുന്നു. അവിടെയുള്ള സുഹൃത്തിന്റെ വീട്ടിലാണ് അൽ അമീൻ എത്തിയത്.
/sathyam/media/post_attachments/R5VNgCnKbjRVbq7a5bru.jpg)
പോലീസ് വരുന്നതറിഞ്ഞ് ഓടിയതാകാമെന്നാണ് സംശയം. കോഴിക്കോട് നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിന്റെ വീട്ടിലെ ആൾമറ ഇല്ലാത്ത കിണറ്റിലാണ് മൃത​ദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടതോടെ വീട്ടുകാര്‍ കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us