രണ്ടു വര്‍ഷത്തിനിടെ നാലു കുഞ്ഞുങ്ങൾ, രണ്ടുപേര്‍ മോമോ ട്വിന്‍സും; ഒരമ്മയുടെ നിശചയദാര്‍ഢ്യത്തില്‍ പിറന്നുവീണത് നാലു പിഞ്ചോമനകള്‍...

author-image
neenu thodupuzha
New Update

കാത്തിരുന്ന് കാത്തിരുന്ന് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ എന്തു സന്തോഷമായിരിക്കും. അതു ഇരട്ടക്കുട്ടികളാണെങ്കിലോ, അതില്‍പ്പരം സന്തോഷം എന്തുണ്ടല്ലേ...

Advertisment

ഈ അപൂര്‍വ്വ സൗഭാഗ്യം അനുഭവിച്ച ദമ്പതികള്‍ യു.എസിലുണ്ട്. ബിട്ട്നി ആല്‍ബ എന്ന യുവതി രണ്ട് വര്‍ഷത്തിനിടെ നാല് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. അതായത് രണ്ട് വീതം ഇരട്ടക്കുട്ടികള്‍. അതില്‍ മോമോ ട്വിന്‍സും ഉണ്ടായിരുന്നു. ലെവി, ലൂക്ക എന്നിങ്ങനെയാണ് ആദ്യ ഇരട്ടക്കുട്ടികളുടെ പേര്. രണ്ടാമത് പ്രസവിച്ച കുഞ്ഞുങ്ങള്‍ക്ക് ലിഡിയ, ലിന്‍ലി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

publive-image

ദമ്പതികള്‍ക്ക് ആദ്യം പിറന്നത് ഇരട്ടക്കുട്ടികളായിരുന്നു. അവര്‍ ജനിച്ച് ആറ് മാസമായപ്പോഴേക്കും ബ്രിട്ട്നി വീണ്ടും ഗര്‍ഭിണിയായി. അതും ഇരട്ടകളാണെന്ന് ഡോക്ടര്‍ അവരെ അറിയിച്ചു. എന്നാല്‍ അവര്‍ മോണോ അമ്നിയോട്ടിക്- മോണോ കോറിയോണിക് (മോമോ ട്വിന്‍സ്) ഇരട്ടകള്‍ കൂടിയായിരുന്നു. രണ്ട് കുട്ടികളും ഒരേ പ്ലാസെന്റയും അമ്നിയോട്ടിക് സാക്കും ഫ്ളൂയിഡും പങ്കിടുന്ന അപൂര്‍വമായ അവസ്ഥയാണിത്.

ഇത്തരത്തിലുള്ള ഗര്‍ഭം പലപ്പോഴും അലസിപ്പോകാനും കുഞ്ഞുങ്ങള്‍ മരണപ്പെടാനും വൈകല്യത്തിനും സാധ്യത കൂടുതലാണ്. ആദ്യ പ്രസവം കഴിഞ്ഞിട്ട് വെറും ആറ് മാസം മാത്രമേ ആയിള്ളൂ, അതിനാല്‍ അത് ബ്രിട്ട്‌നിയുടെ ആരോഗ്യത്തിന് ഏറെ അപകടം വരുത്തുമെന്നും ഡോക്ടര്‍മാര്‍ ബ്രിട്ട്നിയെ അറിയിച്ചു. എന്നാല്‍ തനിക്ക് കുഞ്ഞുങ്ങളെ വേണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ബ്രിട്ട്നി.

വളരെ ശ്രദ്ധയോടെയാണ് ബ്രിട്ട്നിയുടെ ഗര്‍ഭകാലം കടന്നുപോയത്. പൊക്കിള്‍ക്കൊടി ചുറ്റി കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ 24-ാമത്തെ ആഴ്ചയില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. ഇപ്പോള്‍ അമ്മയും കുഞ്ഞുങ്ങളും ആരോഗ്യമുള്ളവരായി കഴിയുകയാണ്.

Advertisment