ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി സുരേഷ സോഷ്യല്‍ മീഡിയയില്‍ സജീവാമണ്. ഗായികയും സംഗീത സംവിധായകയും വീഡിയോ ജോക്കിയുമൊക്കെയായ അഭിരാമി ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് എന്ന പരിപാടിയില്‍ സഹോദരി അമൃതയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു.
/sathyam/media/post_attachments/gtQkVDJU4s78bVbJbl3r.jpg)
ഇരുവരും പങ്കുവയ്ക്കുന്ന ഫോട്ടോയും വീഡിയോകളുമൊക്കെ വൈറലാകാറുണ്ട്. എന്നാലിപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ അഭിരാമി പങ്കുവച്ചിരിക്കുകയാണ്.
എനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, പേടിയാണ്. കാരണം സോഷ്യല്‍ മീഡിയയുടെ നോട്ടപ്പുള്ളിയാണ് ഞാന്‍. സംസാരിക്കുമ്പോള്‍ നല്ലതുപോലെ ആലോചിക്കണം. അല്ലെങ്കില്‍ വളച്ചൊടിക്കും. വിവാദമാകും.
/sathyam/media/post_attachments/zYr3libEwAIXYUyI3etg.jpg)
വിവാഹം കഴിക്കാന്‍ നൂറുവട്ടം ചിന്തിക്കണം. വിവാഹത്തിനുശേഷം എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആ ബന്ധത്തില്‍നിന്ന് പുറത്തു ചാടാന്‍ ഒരുപാട് കടമ്പകളുണ്ട്. നാട്ടുകാര്‍ക്കാണ് കൂടുതല്‍ പ്രശ്‌നം. സമയമായെന്നു തോന്നുമ്പോള്‍ വിവാഹം ചെയ്യും. അതിനായി ഒരാളെ കണ്ടെത്തിയിട്ടില്ലെന്നും അഭിരാമി പറയുന്നു.