ഹിമാചലിലെ പിനി ഗ്രാമത്തില്‍ വ്യത്യസ്ത സംസ്‌കാരങ്ങളും ആചാരങ്ങളുമാണുള്ളത്. എല്ലാം വളരെ വിചിത്രമായതും. ഈ ഗ്രാമത്തില്‍ ഒരു വ്യത്യസ്തമായ ആഘോഷമുണ്ട്. സാവന്‍ മാസം എന്നറിയപ്പെടുന്ന സമയത്ത് ഇവിടെ അഞ്ചു ദിവസത്തെ ആഘോഷം നടക്കും.
/sathyam/media/post_attachments/7JrdRNItHnpvggxJLvoI.png)
ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ സാധാരണ ധരിക്കാറുള്ള വസ്ത്രം ധരിക്കാന്‍ പാടില്ല. അതുപോലെ സ്ത്രീകള്‍ അഞ്ച് ദിവസങ്ങളില്‍ ചിരിക്കാനോ പുഞ്ചിരിക്കാനോ പാടില്ല. ഇവയ്‌ക്കെല്ലാം പലതരം നിയമങ്ങളുമുണ്ട്. കര്‍ശനമായി സ്ത്രീകള്‍ അനുസരിക്കുകയും ചെയ്യണം.
അതുകൊണ്ടുതന്നെ സ്ത്രീകള്‍ ഈ ദിവസങ്ങളില്‍ വസ്ത്രം ഉപേക്ഷിച്ച് വീടിനുള്ളില്‍ത്തന്നെ കഴിയും. മാത്രമല്ല, പുരുഷന്മാരെ കാണാനോ, പുരുഷന്മാര്‍ ഇവരെ കാണാനോ പാടില്ലെന്നുമുണ്ട്.
ഭദ്രബ് മാസത്തിലെ ആദ്യ ദിവസം അവരുടെ ദേവനായ ലാഹു ഘോണ്ട് ദേവന്‍ ഒരു രാക്ഷസനെ കീഴടക്കിയെന്നാണ് വിശ്വാസം. ആ ദിവസത്തിന്റെ സ്മരണയ്ക്കായാണ് ആഘോഷം നടക്കുന്നത്.
രാക്ഷസന്‍ സ്ത്രീകളെ ആക്രമിക്കുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്‌തെന്നും വിശ്വസിക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഗ്രാമത്തില്‍ ഈ ആഘോഷം നടക്കുന്നത്.