വനിതാ ഡോക്ടറെ പീഡിപ്പിക്കുകയും സ്വകാര്യദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത മെയില്‍ നഴ്‌സിനെതിരെ കേസെടുത്തു; ഒളിവിലായ പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ്

author-image
neenu thodupuzha
New Update

കോഴിക്കോട്: വനിതാ ഡോക്ടറെ പീഡിപ്പിക്കുകയും സ്വകാര്യദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത മെയില്‍ നഴ്‌സിനായി പോലീസ് അന്വേഷണം തുടങ്ങി.

Advertisment

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി നിഷാം ബാബു (24) നെതിരെയാണ് കേസ്.  തിരുവനന്തപുരം സ്വദേശിനിയായ പരാതിക്കാരിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു.

publive-image

നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് ഡിസംബറിലായിരുന്നു ആദ്യ സംഭവം. ഇതിന്‍റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ജനുവരിയിലും ഫെബ്രുവരിയിലുമായി അഞ്ചുതവണ പീഡനത്തിനിരയാക്കി.

ഫോണിലൂടെ ശല്യം തുടരുകയും ലോഡ്ജില്‍ എത്തണമെന്നും മറ്റും നിരന്തരം ആവശ്യപ്പെടുകയും ചെയ്തതോടെ വനിതാ ഡോക്ടര്‍ നിഷാമിന്‍റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.

ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ നഗ്നചിത്രങ്ങളും സ്വകാര്യദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നു  പോലീസ് അറിയിച്ചു.

Advertisment