നിരവധി നായികമാരെ മലയാള സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനാണ് ലാല്‍ ജോസ്. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയില്‍ നായികയായി കാവ്യ മാധവന്‍ വരാന്‍ കാരണക്കാരി മഞ്ജു വാര്യരാണെന്ന് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ തുറന്നു പറയുകയാണ് ലാല്‍ ജോസ്.
/sathyam/media/post_attachments/zgZFuto9JFl9Ts8c5Swy.jpg)
ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന സിനിമയുടെ കാര്യങ്ങള്‍നടക്കുന്ന സമയത്താണ് മഞ്ജു-ദിലീപ് കല്യാണം. ദിലീപ് മഞ്ജുവിനെ വീട്ടില്‍നിന്ന് ഇറക്കി കൊണ്ടുവന്ന് ആലുവയിലെ ഒരമ്പലത്തില്‍ വച്ച് കെട്ടുകയായിരുന്നു. അതിന് സപ്പോര്‍ട്ടായി ഞാനും കലാഭവന്‍ മണിയും ദിലീപുമൊക്കെയുണ്ടായിരുന്നു.
ഇവരുടെ വിവാഹശേഷം ചന്ദ്രനുദിക്കുന്ന ദിക്കിന്റെ കാസ്റ്റിങ് ആരംഭിച്ചു. ശാലിനിയെയായിരുന്നു ആദ്യം തീരുമാനിച്ചത്. ശാലിനിയെ കാണാന്‍ മദ്രാസില്‍ ചെന്ന് അച്ചനൊക്കെയായി സംസാരിച്ചു. ദിലീപിന്റെ വീട്ടില്‍ ചെന്ന് ശാലിനിയുടെ കാര്യം നടക്കില്ല. പുതിയ കുട്ടിയെ ആലോചിക്കാമെന്ന് പറഞ്ഞു.
/sathyam/media/post_attachments/K8858OZejYRkjcBMfRxk.jpg)
കാവ്യ ആ സമയത്ത് വലിപ്പമൊക്കെയായിരുന്നു. അപ്പോള്‍ മഞ്ജുവാണ് പറഞ്ഞത് കാവ്യ കറക്ടായിരിക്കും, ചെയ്താല്‍ നന്നായിരിക്കുമെന്ന്. എന്നാല്‍, അവളെ സ്‌ക്രീനില്‍ കണ്ടാല്‍ ചെറിയ കുട്ടിയായി തോന്നും അവള്‍ നായികയായി അഭിനയിക്കുമോ എന്ന് ഞാന്‍ സംശയം പറഞ്ഞു.
ചുരിദാറൊക്കെയിട്ടാല്‍ ഏതു പെണ്‍കുട്ടിയും മെച്വര്‍ ആയി തോന്നുമെന്ന് അപ്പോള്‍ മഞ്ജു പറഞ്ഞു. അങ്ങനെ ഞാന്‍ നീലേശ്വരത്ത് ചെന്ന് കാവ്യയുടെ അച്ചനെയും അമ്മയേയും കണ്ടു.
/sathyam/media/post_attachments/dELUfb1TlSibZLAMPbV1.jpg)
അവര്‍ക്ക് സമ്മതമായിരുന്നെങ്കിലും നായികയായാല്‍ ആളുകള്‍ എന്തെങ്കിലും പറയുമോ, കല്യാണം നടക്കുമോ എന്നൊക്കെ പേടിയായിരുന്നു. എന്നാല്‍, അവരെ എല്ലാം പറഞ്ഞ് മനസിലാക്കി ആ സിനിമയില്‍ കാവ്യ നായികയാകുകയായിരുന്നെന്ന് ലാല്‍ ജോസ് പറയുന്നു.