നിലമ്പൂരിൽ ലോറി ബൈക്കിലിടിച്ച്  തെറിച്ചു വീണ്  ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം;  ലോറി നിർത്താതെ കടന്നുകളഞ്ഞു

author-image
neenu thodupuzha
New Update

മലപ്പുറം: നിലമ്പൂരിൽ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം കളക്കുന്ന് സ്വദ്ദേശി പരിയാരതൊടി ഷിനുവാണ് മരിച്ചത്.

Advertisment

നിലമ്പൂർ മീഡിയ സ്പോട്ടിലെ ജീവനക്കാരനായ ഷിനു കൂട്ടുകാരനൊപ്പം ഫ്ലക്സ് സ്ഥാപിച്ച ശേഷം മമ്പാട് ടൗണിൽ നിന്നും ഭക്ഷണം കഴിച്ച് ബൈക്കിൽ  വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ബൈക്കിൽ ഇടിച്ച ലോറി നിർത്താതെ കടന്നുകളഞ്ഞു.

publive-image

ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ നിന്നും തെറിച്ചുവീണ ഷിനുവിൻ്റെ ശരീരത്തിലൂടെയാണ് ലോറി കയറിയത്.

എന്നാൽ, അപകടസമയം ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.  ലോറി  പിടികൂടാൻ നിലമ്പൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ  നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Advertisment