New Update
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി. കറുത്ത തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം.
Advertisment
ഏകദേശം 1.42 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് വിമാനത്തില്‍ നിന്ന് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അബുദാബിയില്‍ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ഡിആര്‍ഐ കൊച്ചി യൂണിറ്റാണ്രഹസ്യ വിവരത്തെത്തുടർന്ന് പരിശോധന നടത്തിയത്.
എന്നാല്‍, പിടിച്ചെടുത്ത സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ആരാണെന്നതിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. വിമാനത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.