നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളറിയണ്ടേ...

author-image
neenu thodupuzha
New Update

എണ്ണമറ്റ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. പല രോഗങ്ങള്‍ക്കുള്ള മരുന്നായും പാരമ്പര്യമായി നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.

Advertisment

നെല്ലിക്ക ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി,സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുതേണ്ടതിന്റെ ഗുണങ്ങളറിയാം...

publive-image

രോഗപ്രതിരോധശേഷി കുറയുന്നവരിലാണ് പലപ്പോഴും അസുഖങ്ങള്‍ വരുന്നത്. അതിനാല്‍ രോഗപ്രതിരോധശേഷി നിലനിര്‍ത്തുക പ്രധാനമാണ്. ഇതിന് നെല്ലിക്കയെ വെല്ലാന്‍ ആരുമില്ല.

ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അതിനാല്‍ ദിവസവും നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

ഇന്ന് കരള്‍ രോഗങ്ങള്‍ പലരെയും ബാധിക്കുന്നുണ്ട്. എന്നാല്‍, നെല്ലിക്കാ നീര് കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

publive-image

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം, അസിഡിറ്റി എന്നീ പ്രശ്നങ്ങളുള്ളവര്‍ക്ക് വളരെ നല്ലതാണ്.

വ്യക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യത്തിനും നെല്ലിക്ക ഉത്തമമാണ്. ഒപ്പം പതിവായി നെല്ലിക്ക കഴിക്കുന്നത് കൊളസ്‌ട്രോള്‍ ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്താന്‍ സഹായിക്കും. അതുപോലെതന്നെ ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച് ഹൃദയാരോഗ്യം മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും.

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് രക്തത്തിലെ ഹീമോഹീമോഗ്ലോബിന്‍ കൂട്ടും. അതുവഴി വിളര്‍ച്ച തടയാനും സഹായകമാകും. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരസാധ്യത കുറയ്ക്കാനും സഹായിക്കും.

നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തിലെ മറ്റ് പോഷകങ്ങളെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നതിനും നെല്ലിക്ക സഹായിക്കും.

publive-image

തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിര്‍ത്താന്‍ നെല്ലിക്ക ഏറേ ഗുണം ചെയ്യും. ഇതിനായി നെല്ലിക്ക കൊണ്ടുള്ള ഫെയ്‌സ് പാക്കുകളും പരീക്ഷിക്കാം.

Advertisment