സുന്ദരമാക്കാം... കണ്ണുകളെ...

author-image
neenu thodupuzha
New Update

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ് കണ്ണുകള്‍. അതിനാല്‍, കണ്ണുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്.

Advertisment

പ്രായമാകുമ്പോള്‍ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാര്‍ ഡീജനറേഷന്‍, കണ്ണുകളിലെ വരള്‍ച്ച, രാത്രി കാഴ്ച മങ്ങല്‍ തുടങ്ങിയവ. ഇതെല്ലാം വരാതെ വാര്‍ധക്യ കാലത്തും കണ്ണുകള്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങളും ജീവിത രീതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

കാപ്‌സിക്കം

publive-image

കാപ്‌സിക്കത്തില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇതില്‍ വൈറ്റമിന്‍ ഇ, എ തുടങ്ങിയ കണ്ണുകള്‍ക്ക് വേണ്ട വിറ്റാമിനുകള്‍ക്ക് നല്ലതാണ്.

കാരറ്റ്

publive-image

കാരറ്റ്, ഓറഞ്ചു നിറത്തിലുള്ള പഴങ്ങള്‍, മത്തങ്ങ, മധുരക്കിഴങ്ങ് ഇവയിലെല്ലാം ജീവകം എ അടങ്ങിയിട്ടുണ്ട്. ജീവകം സി, പൊട്ടാസ്യം, നാരുകള്‍ എന്നിവയും ഈ പഴങ്ങളിലും പച്ചക്കറികളിലുമുണ്ട്. ഇവ കണ്ണിന് വളരെ നല്ലതാണ്.

ഇലക്കറികള്‍

publive-image

പച്ച ഇലക്കറികളില്‍ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, കൂടാതെ കരോട്ടിനോയിഡുകള്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയുമുണ്ട്. ഈ പച്ചക്കറികള്‍ കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കും.

സാല്‍മണ്‍

publive-image

സാല്‍മണ്‍, ട്രൗട്ട്, ട്യൂണ തുടങ്ങിയ കടല്‍ ഭക്ഷണങ്ങള്‍ കാഴ്ചശക്തിക്ക് വളരെ നല്ലതാണ്. അവയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഗ്ലോക്കോമയില്‍ നിന്നും എഎംഡിയില്‍ നിന്നും കാഴ്ചയെ സംരക്ഷിക്കുന്നതിന് വളരെ പ്രധാനമാണ്.

ബ്രൊക്കോളി

publive-image

അര്‍ബുദവും ഹൃദ്രോഗവും തടയാന്‍ മാത്രമല്ല കണ്ണുകള്‍ക്കും നല്ലത്. കാബേജ്, കോളിഫ്‌ളവര്‍, ബ്രൊക്കൊളി മുതലായ ക്രൂസിഫെറസ് പച്ചക്കറികളില്‍ ല്യൂട്ടിന്‍, സിസാന്തിന്‍ എന്നിവയ്ക്കു പുറമെ ജീവകം സിയും അടങ്ങിയിട്ടുണ്ട്.

തക്കാളി

publive-image

തക്കാളി ജ്യൂസില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം തുടങ്ങിയ ഒന്നിലധികം പോഷകങ്ങളും ലൈക്കോപീന്‍ എന്ന അവശ്യ ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് തക്കാളി ജ്യൂസ് കണ്ണുകളെ മാക്യുലര്‍ ഡീജനറേഷനില്‍ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നത്.

Advertisment