New Update
കൊല്ലം: ലഹരിയുമായി യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി, പാമ്പുറം, സന്ധ്യ നിവാസിൽ കണ്ണൻ. എസ്. മോഹന(22)നെയാണ് ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
/sathyam/media/post_attachments/Jdzn9d2ioYDCYwNcgDSQ.jpg)
ഒരു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലും ശാസ്ത്രിയമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതിയുടെ മൂന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്ത് നടത്തിയ അന്വേഷണത്തിൽ നിരവധി വിദ്യാർത്ഥിനികളെ ദുരുപയോഗം ചെയ്തു ചിത്രങ്ങൾ പകർത്തി ഫോണിൽ സുക്ഷിച്ച് വിദ്യാർത്ഥിനികളിൽ ഗൂഗിൾ പേ വഴി പണം തട്ടിയതായിയുള്ള തെളിവുകൾ പോലീസ് കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us