New Update
കോഴിക്കോട്: ഉള്ളിയേരിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. വടകര കക്കട്ടില്‍ അരൂര് ചേടിക്കുന്നുമ്മല്‍ അബ്ദുല്‍ റഹ്മാ (43) നാണ് ടാങ്കർ മരിച്ചത്.
Advertisment
/sathyam/media/post_attachments/P94z3yHbgOdThnifiAxc.jpg)
ഉള്ളിയേരി പാലത്തില്‍ ശനിയാഴ്ചയായിരുന്നു അപകടം. ലോറിയും സ്‌കൂട്ടറും കൊയിലാണ്ടി ഭാഗത്തുനിന്നും വരികയായിരുന്നു. എകരൂരിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു അബ്ദുല്‍ റഹ്മാന്‍.
ലോറിയുടെ സൈഡ് സ്കൂട്ടറിൽ തട്ടിയതിനെത്തുടര്‍ന്ന് സ്‌കൂട്ടർ റോഡരികിലേക്കും അബ്ദുല്‍ റഹ്മാന്‍ ലോറിക്കടിയിലേക്കും മറിഞ്ഞു വീഴുകയായിരുന്നു. തലയിലൂടെയും വയറിലൂടെയും ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
ഉള്ളിയേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന ലോറിയാണ് സ്‌കൂട്ടറിലിടിച്ചത്. വാഹനം അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us