കരിപ്പൂരിൽ എമർജൻസി ലൈറ്റിനുള്ളിൽവച്ച് കടത്താൻ ശ്രമിച്ച അരക്കോടിയുടെ സ്വർണം പിടികൂടി; യുവാവ് അറസ്റ്റിൽ

author-image
neenu thodupuzha
New Update

കരിപ്പൂർ: വിമാനത്താവളത്തിൽ എമർജൻസി ലൈറ്റിനുള്ളിൽവച്ച് കടത്താൻ ശ്രമിച്ച അരക്കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. റിയാദില്‍ നിന്ന് ബഹ്റൈന്‍ വഴി കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശി അബ്ദുള്‍ റമീസില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

Advertisment

publive-image

ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളം വഴി എമർജൻസി ലൈറ്റിനുള്ളിൽവച്ച് ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

റമീസ് കൊണ്ടുവന്ന ബാഗേജ് എക്സ്റേ പരിശോധനയിൽ സംശയകരമായി കാണപ്പെട്ടതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. അ തിനുള്ളിലുണ്ടായിരുന്ന എമർജൻസി ലൈറ്റിനു അസാമാന്യ വലിപ്പം കാണപ്പെട്ടതിനെത്തുടര്‍ന്ന് അത് പൊട്ടിച്ചു വിശദമായി പരിശോധിച്ചപ്പോഴാണ് ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടേപ്പു കൊണ്ടു പൊതിഞ്ഞ സ്വർണക്കട്ടികളടങ്ങിയ മൂന്നു പാക്കറ്റുകൾ ലഭിച്ചത്.

ഈ എമർജൻസി ലൈറ്റ് റിയാദിലുള്ള ഒരു വ്യക്തി കൊടുത്തുവിട്ടതാണെന്നാണ് റമീസ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Advertisment