Advertisment

പൊറോട്ടയും മുട്ടക്കറിയും തൊണ്ടയിൽ കുരുങ്ങി വീട്ടമ്മ മരിച്ചു

author-image
neenu thodupuzha
New Update

തൃത്താല: പാലക്കാട് തൃത്താലയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. ആനക്കര സ്വദേശി ജാനകി(68)യാണ് മരിച്ചത്.

Advertisment

publive-image

ഭക്ഷണം കുടുങ്ങിയ ഉടൻ തന്നെ വീട്ടുകാര്‍ ജാനകിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ 10 നാണ്  സംഭവം.

രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നെന്ന്‌ വീട്ടുകാർ പറയുന്നു.

ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു. ഭർത്താവ്: തമ്പി. മക്കൾ: തനുജ, അജിത്കുമാർ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശ്രീലത.

Advertisment