New Update
കണ്ണൂർ: ഇരട്ടി കാക്കയങ്ങാട് ആയിച്ചോത്ത് ബോംബ് പൊട്ടി പരുക്കേറ്റ യുവാവിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
എ.കെ. സന്തോഷ് (32) മുക്കോലപറമ്പത്ത്, ഭാര്യ ലസിത സന്തോഷ് എന്നിവർക്കാണ് പരുക്കേറ്റത്. വീടിന്റെ അടുക്കള ഭാഗത്തുനിന്നുമാണ് ബോംബ് പൊട്ടിയത്. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സ്‌ഫോടനം.
മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ സന്തോഷിനെ ഇരിട്ടി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തലേശേരിക്ക് കൊണ്ടുപോയി.. ഭാര്യയുടെ പരുക്ക് ഗുരുതരമല്ല.
സമാന സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. അന്ന് സന്തോഷിന്റെ വിരലുകൾ അറ്റുപോയിരുന്നു. ആർഎസ്എസ് പ്രവർത്തകനാണ് സന്തോഷെന്ന് പോലീസ് പറഞ്ഞു.