കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

കാസർകോട്: പത്തു വയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി പ്രഭാകരന്റെ മകൻ അർജു  (10)നെയാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

ഞായറാഴ്ച രാത്രി എട്ടിനാണ്  അപകടം.  പനത്തടി ഗവൺമെന്റ് ഹൈസ്കൂളില അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

publive-image

മാതാവ് വിനീത വൈകിട്ട് അടുത്തുള്ള അമ്മ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കളിക്കാൻ പോയ കുട്ടിയെ കാണാതായ വിവരം അറിയുന്നത്.

തുടർന്ന് പരിസരവാസികളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാൻ കഴിഞ്ഞില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  ദേവിക പ്രഭാകർ, മഹേശ്വർ പ്രഭാകർ എന്നിവരാണ് അർജുന്റെ സഹോദരങ്ങൾ.

Advertisment