New Update
കണ്ണൂർ: പിതാവും മകളും സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ ലോറിയിടിച്ചു മകൾ മരിച്ചു. വളക്കൈ അടിച്ചിക്കാമലയിലെ ജലീൽ - സൗദത്ത് ദമ്പതികളുടെ മകൾ കുന്നുംപുറത്ത് വീട്ടിൽ ജസീലയാണ് ( 23) മരിച്ചത്. ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാന പാതയിൽ ചെങ്ങളായി ടൗണിന് സമീപത്തായിരുന്നു അപകടം.
Advertisment
ശ്രീകണ്ഠാപുരത്ത് നിന്നും ജസീലയും പിതാവും സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയിൽ വന്നലോറി പുറകിലിടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു.
വിദേശത്ത് ജോലി ചെയ്യുന്ന നിടുവാലൂർ സ്വദേശി റമീസ് ആണ് ജസീലയുടെ ഭർത്താവ്. സഹോദരങ്ങൾ: സഹദ്, ഫാത്തിമ, ഷമീൽ , മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.