ഫ്രൈഡ് ചിക്കനില്‍ പുഴു;  മലപ്പുറത്ത് ഹോട്ടല്‍ പൂട്ടി

author-image
neenu thodupuzha
New Update

മലപ്പുറം: ഫ്രൈഡ് ചിക്കനില്‍ നിന്ന് പുഴുവിനെ കിട്ടിയതിനെത്തുടര്‍ന്നു മലപ്പുറത്ത് ഹോട്ടല്‍ അടച്ചു പൂട്ടി. കോട്ടക്കല്‍ കുര്‍ബ്ബാനിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കോസ് ഗ്രില്‍സ് റസ്റ്റോറന്റാണ് വളാഞ്ചേരി സ്വദേശി ജിഷാദിന്റെ പരാതിയില്‍ പൂട്ടിയത്.

Advertisment

കോട്ടക്കല്‍ നഗരസഭ അധികൃതരാണ് നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.  ജിഷാദ് കുടുംബാംഗങ്ങളുമായാണ് ഭക്ഷണം കഴിക്കാനെത്തിയത്.

publive-image

അഞ്ച് വയസായ മകള്‍ക്ക് കഴിക്കാനായി ചെറിയ കഷ്ണങ്ങളാക്കി ചിക്കന്‍ പൊളിച്ചിടുമ്പോഴാണ് പുഴുവിനെ കണ്ടെത്തിയത്. ഇതിനിടയില്‍ ജിഷാദും ഭാര്യയും ചിക്കന്‍ കഴിച്ചിരുന്നു.

പുഴുവിനെ കണ്ടെത്തിയ കാര്യം ഷോപ്പിലെ ജീവനക്കാരോട് പറഞ്ഞെങ്കിലും നിരുത്തരവാദപരമായ സമീപനമാണുണ്ടായതെന്ന് കുടുംബം ആരോപിച്ചു. റെസ്‌റ്റോറന്റ് മാനേജര്‍ ഇത് പുഴുവല്ലെന്ന് വാദിക്കുകയും ചെയ്തു.

തുടര്‍ന്ന്, പുഴു കണ്ടെത്തിയ ചിക്കന്റെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെ വകുപ്പ് മന്ത്രിക്കും ഭക്ഷ്യ സുരക്ഷ വകുപ്പ്, ഡി.എം.ഒ. കോട്ടക്കല്‍ നഗരസഭ എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

Advertisment