സ്വകാര്യബസ് കണ്ടക്ടറായ യുവാവ് നഗരത്തിലെ കിണറ്റിൽ മരിച്ചനിലയിൽ

author-image
neenu thodupuzha
New Update

കോഴിക്കോട് : സ്വകാര്യബസ് കണ്ടക്ടറായ യുവാവിനെ നഗരത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മാങ്കാവ് വാരിയത്ത് വീട്ടിൽ ജിശാന്ത് (കുട്ടൻ-32) ആണ് മരിച്ചത്. പണവും മൊബൈൽഫോണും  നഷ്ടപ്പെട്ടിട്ടില്ല.

Advertisment

കല്ലായി റോഡ് - ആനിഹാൾ റോഡ് ജംഗ്ഷനു സമീപമുള്ള അളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തോട് ചേർന്ന് ഒരു കയറും കണ്ടെത്തിയിരുന്നു.

publive-image

മാറാട് കോയവളപ്പിൽ നടന്ന സുഹൃത്തിൻ്റെ വിവാഹവിരുന്നിൽ പങ്കെടുത്ത ശേഷം ഞായാറാഴ്ച രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം നഗരത്തിലേക്ക് വന്നതായിരുന്നു ജിശാന്ത്. വീട്ടിൽ മടങ്ങിയെത്താത്തതിനെത്തുടർന്ന് തിങ്കളാഴ്ച ബന്ധുക്കൾ ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു.

സിസി ടിവി കാമറകൾ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ജിഷാന്ത് ഉപയോഗിക്കുന്ന ബൈക്ക് ആനിഹാൾ റോഡിനു സമീപം കണ്ടെത്തി.

തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കെട്ടിട വളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

Advertisment