മലപ്പുറം: പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഭാര്യ ഗർഭിണിയായി. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ പതിനേഴ് വയസിലായിരുന്നു പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്നത്. കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനാണ് അറസ്റ്റിലായത്.
/sathyam/media/post_attachments/0FkH6BHPmUjS1wRUvaVp.jpg)
വിവാഹം കഴിച്ചത് പ്രായപൂർത്തിയായതിന് ശേഷമാണെങ്കിലും പ്രായപൂർത്തിയാകും മുമ്പേ പെൺകുട്ടി ഗർഭിണിയായി. തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം.
പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. 2022 ഒക്ടോബറിലാണ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയത്. 23 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരായി.
എന്നാൽ, ഈ സമയം പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നെന്ന് പെരിന്തൽമണ്ണ ശിശു വികസന പദ്ധതി ഓഫീസർ കെ. റംലത്ത് പോലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്.