കൂത്തുപറമ്പില്‍ ജ്വല്ലറി മോഷണത്തിന് പിടിയിലായി; മറ്റൊരു ജ്വല്ലറിയില്‍ മോഷണം നടത്തിയതും ഒരേയാൾ, കുറ്റം  സമ്മതിച്ച് പ്രതി

author-image
neenu thodupuzha
New Update

കണ്ണൂര്‍: ഇരിട്ടി നഗരത്തിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞു.

Advertisment

കൂത്തുപറമ്പില്‍ ജ്വല്ലറി മോഷണത്തിനിടെ പിടിയിലായ കര്‍ണാടക ചിക്കബല്ലാപ്പൂര്‍ സ്വദേശി ഹരീഷ് (22 ) തന്നെയാണെന്ന് ഇരിട്ടി പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിലെ ജ്വല്ലറിയില്‍ മോഷണം നടന്നത്.

publive-image

തിങ്കളാഴ്ച രാവിലെ ജ്വല്ലറി ഉടമ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്.

ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറി മുന്‍വശത്തെ മേശയില്‍ നിന്നും പണം കവര്‍ന്നിരുന്നു.  സ്വര്‍ണാഭരണങ്ങള്‍ ഇരുന്ന മുറിയിലേക്ക് കയറാന്‍ പ്രതിക്ക്  കഴിഞ്ഞിരുന്നില്ല.

പോലീസ് പരിശോധനയില്‍ നിരീക്ഷണ ക്യാമറയില്‍ നിന്നും പ്രതിയുടെ ദൃശ്യം ലഭിച്ചിരുന്നു.  നിരീക്ഷണ ക്യാമറയിലെ ദൃശ്യത്തില്‍ കൂത്തുപറമ്പ് ടൗണിലെ ജ്വല്ലറി മോഷണശ്രമത്തിനിടയില്‍ പോലീസ് പിടിയിലായ പ്രതിയുമായി സാദൃശ്യമുള്ളതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇരിട്ടിയിലെ മോഷണവും താനാണ് ചെയ്തതെന്ന് ഹരീഷ് പോലീസിനോട്  സമ്മതിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

Advertisment