പ്രധാനമായും പുരുഷ ലൈംഗിക ഹോര്‍മോണ്‍ ആയാണ് ടെസ്‌റ്റോസ്‌റ്റെറോണ്‍ അറിയപ്പെടുന്നത്. എന്നാല്‍, ഇതിന്റെ അളവിലുണ്ടാകുന്ന കുറവ് പുരുഷന് വളരെയധികം തിരിച്ചടികള്‍ക്ക് കാരണമാകും.
പുരുഷന്റെ ലൈംഗികത ക്ഷമതയെ കുറയ്ക്കുകയും അമിത ക്ഷീണത്തിനും ശരീരഭാരത്തിനും കാരണമാകുകയും ചെയ്യും. എന്നാല്‍, ഇതു കൂടാതെ മരണ കാരണമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇതു കാരണമാകുമെന്നുമാണ് പഠനങ്ങള്‍.
കഠിനമായ ക്ഷീണം, ലൈംഗിക വിരക്തി, സ്വപ്‌ന സ്ഖലനം, അമിതഭാരം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഇവരില്‍ ടൈപ്പ് 2 പ്രമേഹം, ഡിമെന്‍ഷ്യ, വിഷാദരോഗം എന്നിവയ്ക്കുള്ള സാധ്യത വലുതാണ്.
2006 മുതല്‍ 850ലേറെ പുരുഷന്മാരെ നിരീക്ഷിച്ച് യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍ നടത്തിയ പഠനത്തില്‍ ടെസ്‌റ്റോസ്‌റ്റെറോണിന്റെ അളവ് കുറവുള്ള 40 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ മറ്റുള്ളവരേക്കാള്‍ അകാല മരണമുണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്ന് പറയുന്നു.