കൂടുതല്‍ കാലം ജീവിക്കാം; ഫ്രൂട്ട്‌സും പച്ചക്കറികളും നിര്‍ബന്ധമാക്കിയാല്‍...

author-image
neenu thodupuzha
New Update

പഴങ്ങള്‍ അധികമായുള്ള ഉച്ചഭക്ഷണം, പച്ചക്കറികൾ അധികമായുള്ള അത്താഴം എന്നിവ ശീലമാക്കിയാല്‍ അര്‍ബുദം, ഹൃ ദ്‌ രോഗം എന്നിവയെ ചെറുക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍.

Advertisment

publive-imageസ്റ്റാര്‍ച്ച് അധികമുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് 50 ശതമാനം വരെ മരണ സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് പഠനം.

എന്നാല്‍, ആഹാരങ്ങളില്‍ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഡയറി ഉത്പന്നങ്ങള്‍ എന്നിവ ധരാളമായി ഉപയോഗിക്കുമ്പോള്‍ അകാല മരണത്തില്‍നിന്നും മറ്റു പല രോഗങ്ങളില്‍നിന്നും രക്ഷ നേടാം. വ്യത്യസ്ഥ ഭക്ഷണം വ്യത്യസ്ത സമയങ്ങളില്‍ ഭക്ഷിക്കുമ്പോള്‍ വ്യത്യസ്ത ഫലങ്ങളാണുണ്ടാകുന്നത്.

publive-image

ഇതിനാലാണ് 30 വയസിന് മുകളില്‍ പ്രായമുള്ള 503 അമേരിക്കന്‍ പൗരന്മാരെ വിധേയമാക്കിയത്. ഇവര്‍ ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് 2015 ഡിസംബര്‍ 31ന് ഉള്ളില്‍ മരണമടഞ്ഞവരുടെ വിവരങ്ങള്‍ ശേഖരിച്ചു.

ഓരോരുത്തരുടെയും ഭക്ഷണക്രമം അവര്‍ ഭക്ഷിച്ചിരുന്ന പദാര്‍ത്ഥങ്ങളുടെയും ഭക്ഷണ സമയത്തിന്റെയും അടിസ്ഥാനത്തില്‍ തരംതിരിച്ചു. ഉദാഹരണത്തിന് പ്രാതലിനെ പഴവര്‍ഗങ്ങള്‍, പശ്ചാത്യ ഭക്ഷണങ്ങള്‍, സ്റ്റാര്‍ച്ച് ഉള്ള ലഘുഭക്ഷണങ്ങള്‍ എന്നിങ്ങനെ തിരിച്ചു.

publive-image

മധ്യഹ്ന ഭക്ഷണത്തെയും അത്താഴത്തെയും പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പാശ്ചാത്യ ഭക്ഷണം, സ്റ്റാര്‍ച്ചുള്ള ലഘുഭക്ഷണം എന്നിങ്ങനെ മൂന്നായി തിരിച്ചു.  മധ്യാഹ്ന ഭക്ഷണശത്തയും അത്താഴത്തെയും പള വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പാശ്ചാത്യ ഭക്ഷണങ്ങള്‍ എന്നിങ്ങനെ തിരിച്ചിരുന്നു. അതേ സമയം ലഘുഭക്ഷണങ്ങളെ ധാന്യങ്ങളില്‍ അടിസ്ഥാനമായവ, സ്റ്റാര്‍ച്ച് അടങ്ങിയവ, പഴ വര്‍ഗ്ഗങ്ങള്‍, ക്ഷീരോത്പന്നങ്ങള്‍ എന്നിങ്ങനെ തിരിച്ചിരുന്നു.

publive-image

ഇത് പ്രാതലിന്റെ കാര്യമാണ്. ഉച്ച ഭക്ഷണത്തെയും അത്താഴത്തെയും ശുദ്ധീകരിച്ച ധാന്യം, ചീസ്, മാംസാഹാരം, മുട്ട എന്നിങ്ങനെയും തിരിച്ചിരുന്നു. എന്നാല്‍, പഠന വിധേയമാക്കിയവരില്‍ ചിലരുടെ ഭക്ഷണക്രമം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെയുള്ളവരെ പ്രത്യേക വിഭാഗമാക്കി പഠനം തുടരുകയായിരുന്നു.

Advertisment