New Update
ആലപ്പുഴ: സ്‌റ്റേറ്റ് ജി.എസ്.ടി ഡിപ്പാര്‍ട്ടമെന്റിന്റെ കോട്ടയം ഇന്റലിജന്‍സ് യൂണിറ്റ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ കായംകുളം, മണ്ണഞ്ചേരി എന്നീ പ്രദേശങ്ങളിലെ പത്തോളം വീടുകളില്‍ പരിശോധന നടത്തി.
Advertisment
/sathyam/media/post_attachments/nwHgHYFZO0NIh1fmYJ5f.jpg)
30.70 കോടി രൂപയുടെ ചരക്കുകളുടെ വ്യാജബില്ല് ചമച്ചു 6.87 കോടിയോളം രൂപയുടെ നികുതി വെട്ടിച്ചത് കണ്ടെത്തി. ന്യൂ മൈസൂര്‍ സ്റ്റീല്‍സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് നികുതി വെട്ടിപ്പ് നടത്തിയിരുന്നത്.
ഈ സ്ഥാപനത്തിന്റെ ഉടമയായ നസീബിനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം ഇന്റലിജന്‍സ് യൂണിറ്റ് കഴിഞ്ഞ ആറു മാസത്തിനിടയില്‍ നടത്തിയ മൂന്നാമത്തെ അറസ്റ്റാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us