കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ പരാതിക്കാര്യം സംസാരിക്കവെ യുവാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹനെയും യുവതിയെയും കൈയ്യേറ്റം ചെയ്തതായി പരാതി. പരിക്കേറ്റ ബിനുമോഹന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ കണ്ണൂര്‍ ബാങ്ക് റോഡില്‍ വി.കെ. ആര്‍ ഡ്രഗ് ലൈസന്‍സെന്ന സ്ഥാപനം നടത്തുന്ന പള്ളിക്കുന്ന് പന്നേന്‍പാറ ഓര്‍ക്കിഡില്‍ ഷരീഫിനെ(42) പോലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് അഞ്ചിനാണ് സംഭവം.
കാണിച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതി അന്വേഷിക്കാന്‍ എതിര്‍കക്ഷിയായ ഷരീഫിനെ സ്‌റ്റേഷനിലേക്ക് വിളിക്കുകയും സംസാരിക്കുന്നതിനിടെ ഇയാള്‍ പരാതിക്കാരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇതു തടയുന്നതിനിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹനെയും ഷെരീഫ് ആക്രമിച്ചു. സിഐയ്ക്കു കൈകൊണ്ടാണ് മര്‍ദ്ദനമേറ്റത്. അക്രമാസക്തനായ പ്രതിയെ സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റു പോലീസുകാര്‍ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്യുകയായിരുന്നു.
പോലിസിന്‍റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു പ്രതിക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നമ്മുടെ ദഹനവ്യവസ്ഥയാണ് ശരീരം അനുദിനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്ന്. ദഹനസംബന്ധമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ നമ്മുടെ കുടലിൽ നമ്മുടെ ജീവിതശൈലി വലിയ സ്വാധീനം ചെലുത്തുന്നു. വേൾഡ് ഡൈജസ്റ്റീവ് ഹെൽത്ത് ഡേയിൽ, വേൾഡ് ഗ്യാസ്‌ട്രോഎൻട്രോളജി ഓർഗനൈസേഷൻ, ദഹനനാളത്തിന്റെ ഒപ്റ്റിമൽ ഫംഗ്‌ഷനും മൈക്രോബയോമിന്റെ ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ആവശ്യകതയെ വാദിക്കുന്നു. നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് അവയവങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഒരു സങ്കീർണ്ണ ശൃംഖലയുണ്ട്, അത് നമ്മുടെ ക്ഷേമത്തെ കേടുകൂടാതെ സൂക്ഷിക്കുന്നു. ഇവിടെ, ആമാശയത്തിൽ അടങ്ങിയിരിക്കുന്ന നിരവധി എൻസൈമുകൾ ചെറിയ ഘടകങ്ങളായി […]
നമ്മളിൽ അധികം പേരും സാധാരണയായി ഭക്ഷണത്തോടൊപ്പം സലാഡുകൾ ഒരു സൈഡ് ഡിഷായായി ആണ് സാലഡ് ഉൾപ്പെടുത്താറുള്ളത്. ദിവസവും ഒരു ബൗൾ സാലഡ് കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും.അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ ഒരു പ്രധാനപ്പെട്ട പ്രത്യേകത എന്ന് പറയുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സലാഡുകളിലെ നാരുകൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കാനും സഹായിക്കും. കക്കിരി, തക്കാളി, ഉള്ളി, […]
കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ ഏരിയ അംഗം പരേതനായ റഫീഖിന്റെ കുടുംബത്തിനുള്ള കുടുംബ ക്ഷേമ പദ്ധതി ആനുകൂല്യം തലക്കുളത്തൂർ പറമ്പത്ത് റഫീഖിന്റെ വസതിയിൽ വെച്ച് അസോസിയേഷൻ പ്രവർത്തകരുടെ സാന്നിധ്യത്തിൽ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കുടുംബത്തിന് കൈമാറി. പ്രസ്തുതചടങ്ങിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി പ്രമീള, തലക്കളത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രജിത, വാർഡ് കൗൺസിലർ അബ്ദുൽ ജലീൽ സി, രാഷ്ട്രീയ സാംസ്കാരിക നേതാക്കളായ റോഷൻ ബാബു, കെ ചന്ദ്രൻ […]
ബെലഗാവി: സാങ്കേതിക തകരാർ മൂലം റെഡ്ബേർഡ് പരിശീലന വിമാനം കർണാടകയിലെ ബെലഗാവിയിലെ ഒരു കൃഷിയിടത്തിൽ അടിയന്തരമായി ഇറക്കി. വിവരമറിഞ്ഞയുടൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥരും ട്രെയിനിംഗ് സ്‌കൂൾ അധികൃതരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. വിമാനത്തിൽ പൈലറ്റും ട്രെയിനി പൈലറ്റും ഉൾപ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരെയും നിസാര പരിക്കുകളോടെ എയർഫോഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനം ബെലഗാവിയിലെ സാംബ്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 9:30 ന് പറന്നുയർന്നു. സാങ്കേതിക തകരാർ നേരിട്ടതിനെത്തുടർന്ന്, ബെലഗാവിയിലെ ഹോന്നിഹാല ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലേക്ക് ഇറക്കുകയായിരുന്നു. ബെലഗാവിയിലെ ഫ്ലൈറ്റ് […]
കൊച്ചി: വെസ്റ്റേൺ ഡിജിറ്റൽ പുതിയ ഡബ്ല്യുഡി ഗ്രീൻ എസ്എൻ 350 എൻവിഎംഇ എസ്‌എസ്‌ഡി പുറത്തിറക്കി. അത്യാധുനിക സ്റ്റോറേജ് സൊല്യൂഷനാണ് ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഈ എസ്‌എസ്‌ഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 240 ജിബി, 480 ജിബി, 960 ജിബി, 1ടിബി, 2ടിബി ശേഷിയുള്ള അഞ്ച് ഓപ്‌ഷനുകളുമായാണ് വരുന്നത്. ഈ സ്‌എസ്‌ഡി 3 വർഷത്തെ വാറന്റിയോടെ ലഭ്യമാണ്. 240ജിബിക്ക് 1,839 രൂപയിൽ നിന്ന് ആരംഭിക്കുന്ന വില 2ടിബിക്ക് 12,069 രൂപ വരെ ഉയരുന്നു.
ഹരിപ്പാട്: കരുവാറ്റയില്‍ പത്രവിതരണക്കാരന്റെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ പിടിയില്‍. വാഹനവും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ഇരവുകാട് ജാസ്മിന്‍ മന്‍സിലില്‍ അജ്മല്‍റഷീദി(26)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ പത്രവിതരണക്കാരനായ കുമാരപുരം രമ്യഭവനത്തില്‍ രാജു(66)വിനെ ഇടിച്ചു വീഴ്ത്തി വാഹനം നിര്‍ത്താതെ പോയത്. പോലീസെത്തി രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കായംകുളം ഡി.വൈ.എസ്.പി: അജയ്‌നാഥിന്റെ നിര്‍ദേശാനുസരണം ഹരിപ്പാട് എസ്.എച്ച്.ഒ: ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് 200ലധികം സി.സി.ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ വര്‍ക്ക്‌ഷോപ്പില്‍ ഇടിച്ച വാഹനമായ ഒമ്‌നി വാന്‍ […]
ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. ജൂൺ 9ന് ചിത്രം തിയറ്ററുകളിൽ എത്തും. രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി രജീഷ് നിർമ്മിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹത ഉളവാക്കുന്ന ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഡോക്ടർമാരായ […]
വരനെ ആവശ്യമുണ്ട് സംവിധായകൻ അനൂപ് സത്യന്റെ ഇരട്ട സഹോദരനും സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനുമായ നവാഗത സംവിധായകൻ അഖിൽ സത്യനുമായി ഫഹദ് ഫാസിൽ സഹകരിച്ച ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും . സിനിമ ഏപ്രിൽ 28ന് പ്രദർശനത്തിന് എത്തി . സിനിമ മികച്ച വിജയം നേടി സിനിമ ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ് ആരംഭിച്ചു. ഇപ്പോൾ പുതിയ മേക്കിങ് വീഡിയൊ പുറത്തുവിട്ടു. സംവിധാനം കൂടാതെ ചിത്രത്തിന്റെ രചനയും എഡിറ്റിംഗും അഖിൽ നിർവഹിക്കുന്നു. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ, ജോമോന്റെ […]
ഡല്‍ഹി: ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി.യുടെ ഭരണകാലം രാജ്യത്തിനായുള്ള സേവനമാണെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, എല്ലാ തീരുമാനങ്ങളും, പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്തതാണെന്ന് പറഞ്ഞു. “രാഷ്ട്ര സേവനത്തിൽ 9 വർഷം തികയുമ്പോൾ, സ്നേഹവും നന്ദിയുമാണ് എന്നിൽ നിറയുന്നത്,സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുംനടപ്പാക്കിയ എല്ലാ പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ നയിക്കപ്പെട്ടതാണെന്ന്,വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും” മോദി ട്വീറ്റ് ചെയ്തു . “ഇന്ന് ഒരു വശത്ത്, […]