പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം; യുവാവ് അറസ്റ്റിൽ

author-image
neenu thodupuzha
New Update

ചെറുപുഴ: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ  യുവാവ് അറസ്റ്റില്‍.

Advertisment

publive-image

നിര്‍മാണ തൊഴിലാളി ആലക്കോട് വെള്ളാട്പാത്തന്‍ പാറയിലെ കുന്നപ്പള്ളിക്കാട്ടില്‍ ഹൗസില്‍ ജോബി വര്‍ഗീസിനെ(39)യാണ് ചെറുപുഴ എസ്.ഐ എം.പി ഷാജി പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. 14ന് വൈകുന്നേരമാണ് സംഭവം.

വീട്ടിലെത്തിയ കുട്ടി ബന്ധുക്കളോട് വിവരം പറയുകയും  പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്  ഇന്നലെ വൈകിട്ട് പ്രതിയെ പിടികൂടി പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisment