വയനാട്: പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീട്ടില്‍ ദുരിത ജീവിതത്തില്‍ കഴിഞ്ഞിരുന്ന രോഗിയായ വേലായുധന് കെ.എസ്.ഇ.ബി. ജീവനക്കാരുടെ കാരുണ്യം.
വേലായുധന്റെ വീട്ടില്‍ വയറിങ് സാധനങ്ങള്‍ മുതല്‍ വയറിങ് വരെ സ്വന്തം ചെലവില്‍ ചെയ്തു നല്‍കി ലക്കിടി കെ.എസ്.ഇ.ബി. സെക്ഷനിലെ ജീവനക്കാര്‍. കോളനിപ്പറമ്പിലെ വേലായുധന്റെ വീട്ടിലാണ് ജീവനക്കാരുടെ സഹായം വെളിച്ചമെത്തിച്ചത്.
രണ്ടു മാസം മുമ്പാണ് വേലായുധന്റെ വീട്ടിലെ ദുരവസ്ഥ ഇയാളുടെ ഭാര്യ വിലാസിനി പഞ്ചായത്തംഗം കെ. ശ്രീവത്സനെ അറിയിക്കുന്നത്. ഇദ്ദേഹം വൈദ്യുതി ജീവനക്കാരുമായി സംസാരിച്ച് െവെദ്യുതി എത്തിക്കാനുള്ള നടപടികള്‍ ചെയ്യുകയായിരുന്നു.
സെക്ഷന്‍ അസി. എന്‍ജിനീയര്‍ കെ. ഉണ്ണിക്കൃഷ്ണന്‍ സ്വിച്ച് ഓണ്‍ ചെയ്തു. പഞ്ചായത്തംഗം കെ. ശ്രീവത്സന്‍ അധ്യക്ഷനായി. സബ് എന്‍ജിനീയര്‍ കെ.ആര്‍. പ്രദീപ്, ഓവര്‍സിയര്‍ പി.സി. പ്രീദത്ത്, ഉണ്ണിക്കൃഷ്ണന്‍, ജോസഫ്, രാജന്‍, സുരേഷ് ബാബു, കെ.എസ്. സജി, മറ്റു ജീവനക്കാര്‍ എന്നിവരുടെ ശ്രമഫലമായാണ് വൈദ്യുതിയെത്തിയത്.