കോട്ടയത്ത് പെട്രോൾ പമ്പിലെ  മോഷണം;  സി.സി.ടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ മൂന്നര ലക്ഷം രൂപ കവർന്നു, പ്രതികൾക്കായി തെരച്ചിൽ ശക്തം

author-image
neenu thodupuzha
New Update

കോട്ടയം:  പള്ളിക്കത്തോട്ടില്‍ പെട്രോള്‍ പമ്പിൽ നടന്ന മോഷണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്.

Advertisment

മോഷ്ടാക്കള്‍ പമ്പിൽ നിന്നും മൂന്നര ലക്ഷത്തിലേറെ രൂപയും സി.സി ടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുമായി കടന്നു കളയുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് പളളിക്കത്തോട് കവലയില്‍ പ്രവര്‍ത്തിക്കുന്ന പളളിക്കത്തോട് ഫ്യുവല്‍സ് എന്ന പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്.

publive-image

അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ ജീവനക്കാരില്‍ രണ്ട് പേര്‍ പമ്പിന് മുന്നിലൂടെ കടന്ന് പോയിരുന്നു. ഈ സമയം പമ്പിലെ ലൈറ്റുകള്‍ അണഞ്ഞ് കിടക്കുയായിരുന്നു. ജീവനക്കാര്‍ വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു.

പൊലീസെത്തി നോക്കിയപ്പോഴാണ് പമ്പിന്‍റെ ഓഫീസ് വാതില്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ മോഷ്ടാക്കള്‍ കൊണ്ടുപോയതായി ഉടമകള്‍ അറിയിച്ചു

.പമ്പില്‍ സി.സി.ടിവി ക്യാമറകള്‍ ഉണ്ടായിരുന്നു. എന്നാല്‍,  ഇതിലെ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും കവർന്നിരുന്നു.

Advertisment