New Update
കൊല്ലം: കൊല്ലം കുണ്ടറ പെരുമ്പുഴയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം. കടയുടെ ഷട്ടർ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ സി.സി.ടിവി ക്യാമറകളുടെ ഉപകരണങ്ങളും കവർന്നു.
Advertisment
ഔട്ട് ലെറ്റിൽ നിന്ന് മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. രാവിലെ ശുചീകരണത്തിന് എത്തിയ തൊഴിലാളികളാണ് ഷട്ടർ ഉയർത്തിവച്ചിരിക്കുന്നത് കണ്ടത്.
പോലീസിനെ വിവരമറിയച്ചതിനെത്തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.