Advertisment

'ഞാന്‍ ആരാണെന്ന് വലുതാകുമ്പോള്‍  അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും കേട്ടോ'' മണികണ്ഠന്റെ മകന് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍

author-image
neenu thodupuzha
New Update

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള അപ്‌ഡേഷനുകളും വീഡിയോകളും വൈറലാകാറുണ്ട്.

Advertisment

അതുപോലെ നടന്‍ മണികണ്ഠന്റെ മകന് ജന്മദിനാശംസകള്‍ നേര്‍ന്നുള്ള മോഹന്‍ലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

publive-image

മണികണ്ഠന് ഒപ്പം നിന്ന് മകന്‍ ഇസൈയ്ക്ക് ജന്മദിന ആശംസ അറിയിക്കുകയാണ് മോഹന്‍ലാല്‍. '''പിറന്നാള്‍ ആശംസകള്‍ ഇസൈ മണികണ്ഠന്‍. ഒരുപാട് സ്‌നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഹാപ്പി ബര്‍ത്ത് ഡേ. ഞാന്‍ ആരാണെന്ന് കുറച്ച് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരന്‍ തരട്ടെ'' എന്നാണ് കുഞ്ഞിന് ആശംസ അറിയിച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍.

publive-image

കുഞ്ഞിന്റെ ജീവിതത്തില്‍ അവന് കിട്ടുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണിതെന്ന് മണികണ്ഠന്‍ മോഹന്‍ലാലിനോട് പറഞ്ഞു.

Advertisment