New Update
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. നാളികേരവുമായി പോയ ലോറി വളവിൽ മറിഞ്ഞു. ലോറി ഡ്രൈവർ ശിവപാലൻ നിസാര പരിക്കുകളോട് അത്ഭുതകരമായി രക്ഷപ്പെട്ടു.
Advertisment
ശനിയാഴ്ച രാത്രി ഒൻപതിനാണ് അപകടമുണ്ടായത്. തിരൂരിൽനിന്നു തമിഴ്നാട്ടിലെ കാക്കയത്തേക്ക് നാളികേരവുമായി പോകുകയായിരുന്ന ലോറിയാണ് വളവിൽ അപകടത്തിൽപ്പെട്ടത്. ലോറിക്ക് കേടുപാടുകളുണ്ടായി.
ഒരു മാസത്തിനുള്ളിൽ എട്ട് അപകടമാണ് ഈ വളവിലുണ്ടായത്. വെള്ളിയാഴ്ച രാവിലെയുണ്ടായ ലോറി അപകടത്തിൽ മൂന്നു പേർ മരിച്ചിരുന്നു.