Advertisment

കുമ്പളാംപൊയ്കയില്‍ അനധികൃത പച്ചമണ്ണ് ഖനനം; മൂന്നു വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു, മൂന്നു പേർ അറസ്റ്റിൽ

author-image
neenu thodupuzha
New Update

വടശേരിക്കര: അനധികൃത പച്ചമണ്ണ് ഖനനം നടത്തുന്നുവെന്ന പരാതിയിൽ പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു. മൂന്നു പേര്‍ അറസ്റ്റില്‍.

Advertisment

publive-image

ജെ.സി.ബി. ഓപ്പറേറ്റര്‍ വടശേരിക്കര തലച്ചിറ ഏറം തെക്കുമല മോടിയില്‍ വീട്ടില്‍ രമേശ് (62), ടിപ്പര്‍ ഡ്രൈവര്‍മാരായ സീതത്തോട് നീലിപിലാവ് കട്ടച്ചിറ അജയഭവനം വീട്ടില്‍ അജയന്‍ (40),കുമ്പളാംപൊയ്ക നരിക്കുഴി രേവതി നിവാസില്‍ ഷൈജു (44) എന്നിവരാണ് അറസ്റ്റിലായത്.

കുമ്പളാംപൊയ്കയില്‍ സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ അനധികൃത ഖനനം നടത്തുകയായിരുന്ന  ജെ.സി.ബിയും രണ്ട് ടിപ്പറുകളുമാണ് ഡാന്‍സാഫ് സംഘവും മലയാലപ്പുഴ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

Advertisment