Advertisment

പോലീസ് സ്‌റ്റേഷനില്‍ മാനസിക വിഭ്രാന്തിയുള്ള യുവാവിന്റെ അതിക്രമം; എസ്.ഐയ്ക്കും പോലീസ് ഉദ്യോഗസ്ഥനും പരിക്ക്

author-image
neenu thodupuzha
New Update

തൊടുപുഴ: മാനസിക വിഭ്രാന്തി കാട്ടിയ യുവാവ് കരിങ്കുന്നം പോലീസ് സ്‌റ്റേഷനില്‍ അതിക്രമം നടത്തി.

Advertisment

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. യുവാവിന്റെ  ആക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സ്‌റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവി ക്യാമറകളും പോലീസ് വാഹനത്തിന്റെ ഗ്ലാസും യുവാവ് തകര്‍ത്തു.

publive-image

തൊടുപുഴ-പാലാ റോഡില്‍ ഓടുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു യുവാവ്. ഇതേ ബസിന് തൊട്ടുമുന്നില്‍ സര്‍വീസ് നടത്തുന്ന മറ്റൊരു ബസില്‍ യുവാവ് തൊടുപുഴയില്‍ നിന്നും കയറി. കണ്ടക്ടറെത്തി ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.

ഇതോടെ  വാക്കു തര്‍ക്കവും ഉന്തും തള്ളുമായി. ഏതാനും വര്‍ഷങ്ങളായി യുവാവ് മാനസിക വിഭ്രാന്തിക്ക് ചികിത്സ തേടിയിരുന്നതായും ഇതിന് മുമ്പും മറ്റ് വിവിധയിടങ്ങളിലും യുവാവ് ഇത്തരം അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെന്നും ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും കരിങ്കുന്നം പോലീസ് അറിയിച്ചു.

 

Advertisment