New Update
മലപ്പുറം: തൊഴിലുറപ്പിന് പോയി മടങ്ങുന്നതിനിടെ വീട്ടമ്മ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു.
Advertisment
പള്ളിക്കര തിയ്യത്ത് കുന്നത്ത് സരോജിനി(64) യാണ് തല ചുറ്റി വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം ചങ്ങരംകുളം പള്ളിക്കരയിലാണ് സംഭവം.
തലയ്ക്ക് പരിക്കേറ്റ സരോജിനിയെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭര്‍ത്താവ്: അപ്പുണ്ണി . മക്കള്‍: അനിത, അജിത്ര. മരുമകന്‍: ബാബു.