നമ്മൾ അലക്കുമ്പോഴും അലക്കുന്നതിന് മുമ്പും ശ്രദ്ധിച്ചാല്‍ വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍ കഴിയും. തുണി കഴുകുന്നത് ഒരു മെനക്കെടായാണ് പലരും കാണുന്നത്.
അലക്കുമ്പോള്‍ തുണിയിലെ കറ, കോളറിലെയും മറ്റും ചെളിയൊക്കെ പലര്‍ക്കും പെട്ടെന്ന് കഴുകി കളയാന്‍ ബുദ്ധിമുട്ടാറുണ്ട്. നിറം ഇളകുന്നതും മറ്റു തുണികളില്‍ നിറം പിടിക്കുന്നതുമൊക്കെ സാധാരണമാണ്.
കൈകൊണ്ട് അലക്കിയാലും വാഷിങ് മെഷിനീല്‍ അലക്കിയാലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുറേ കാര്യങ്ങള്‍ പരിഹരിക്കാനാകും.
അലക്കുമ്പോള്‍ അല്‍പ്പം കുരുമുളക് പൊടി വെള്ളത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. തുണികള്‍ക്ക് നിറം കിട്ടാന്‍ ഇത് സഹായിക്കും.
പുത്തന്‍ തുണികളുടെയൊക്കെ നിറമിളകുന്നത് ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. ഒരു ബക്കറ്റിന്റെ കാല്‍ഭാഗം വെള്ളമെടുക്കണം.
അതില്‍ ഒരു സ്പൂണ്‍ വിനാഗിരി ഒഴിക്കണം. മൂന്ന് സ്പൂണ്‍ ഉപ്പുകൂടി ഇതിലിടണം. നന്നായി ഇളക്കി ഇതിലേക്ക് അലക്കാനുള്ള തുണി മുക്കി വയ്ക്കണം. തുണിക്ക് മുകളിലായി വെള്ളം വയ്ക്കണം.
മൂന്നു മണിക്കൂറെങ്കിലും ഇങ്ങനെ ചെയ്യണം. തുണിയുടെ നിറം ഇതോടെ ഇളകും. ഈ വെള്ളം മാറ്റിയ ശേഷം മൂന്നു തവണയെങ്കിലും വെള്ളം മാറ്റി തുണി നന്നായി തിരുമ്മണം. ഇതോടെ തുണിയുടെ നിറമിളകുന്ന പ്രശ്‌നം മാറും.
വസ്ത്രങ്ങള്‍ ഉണക്കാനിടുമ്പോള്‍ മടക്കി ഇടാതിരിക്കുന്നതാണ് നല്ലത്. ഇത് ചുളിവ് വീഴാന്‍ കാരണമാകും. അയയില്‍ ക്ലിപ്പ് കുത്തി തൂക്കി ഇടുന്നത് നല്ലതാണ്.
വസ്ത്രങ്ങളില്‍ രക്തക്കറ പിടിച്ചാല്‍ മാറാന്‍ ഭയങ്കര പാടാണ്. പലപ്പോഴും കട്ട പിടിച്ച് കഴിഞ്ഞാല്‍ അതു തീരെ പോകുകയുമില്ല. എന്നാല്‍ തണുത്ത വെള്ളവും സോപ്പും ഉപയോഗിച്ച് രക്തക്കറ കളയാന്‍ സാധിക്കും.
വസ്ത്രത്തില്‍ പെയിന്റിന്റെ കറയോ മറ്റോ പറ്റിയാല്‍ അതു ആല്‍ക്കഹോള്‍ കൊണ്ട് എളുപ്പത്തില്‍ കളയാന്‍ കഴിയും. കെമിക്കലുകള്‍ ഉപയോഗിച്ച് കറ കളയാന്‍ നോക്കിയാല്‍ വസ്ത്രത്തിന്റെ കളര്‍ ഉള്‍പ്പെടെ പോകും. എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ ആല്‍ക്കഹോള്‍ ആണ് ഉത്തമം.
തുണി കഴുകുമ്പോള്‍ ഒന്നിച്ചു തന്നെ കഴുകുന്നതാണ് സമയം ലാഭിക്കാന്‍ നല്ലത്. വേറെ മാറ്റി വച്ചാല്‍ മറ്റു കാര്യങ്ങള്‍ക്കുള്ള സമയത്തെയും അതു ബാധിക്കും.
തുണികള്‍ ഏറെ നേരം ഡ്രെയറിലിടരുത്. ഓഫായാല്‍ പെട്ടെന്നു തന്നെ എടുത്തു മാറ്റണം. അല്ലെങ്കില്‍ വസ്ത്രങ്ങള്‍ പെട്ടെന്ന് മുഷിഞ്ഞു പോകാന്‍ കാരണമാകും.
ഡ്രെയറില്‍ വസ്ത്രങ്ങള്‍ കുത്തി നിറയ്ക്കുമ്പോള്‍ ചുളിവുകള്‍ വീഴാനും കാരണമാകും. എല്ലാത്തരം വസ്ത്രങ്ങള്‍ക്കും വാഷിങ് മെഷീന്‍ അധികം ഉപയോഗിക്കാത്തതാണ് നല്ലത്.