അശ്ലീലം, അപമര്യാദയായി പെരുമാറി: അധ്യാപകനെതിരെ പരാതിയുമായി നാലു വിദ്യാർത്ഥിനികൾ; വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം. നേതാവുമായ പ്രതി അറസ്റ്റിൽ

author-image
neenu thodupuzha
New Update

ആലപ്പുഴ: പെൺകുട്ടികളോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. അപമര്യാദയായി പെരുമാറിയെന്നും ലൈംഗികച്ചുവയോടെ  സംസാരിച്ചെന്നുമാണ് അധ്യാപകനെതിരെയുള്ള പരാതി.

Advertisment

നാല് വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ പരാതിയുമായി പ്രധാനാധ്യാപികയെ കണ്ടത്. എന്നാൽ പരാതി പോലീസിന് കൈമാറാൻ പ്രധാനാധ്യാപിക തയ്യാറായില്ലെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.

തുടർന്ന് ഇവർ നേരിട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു.അമ്പലപ്പുഴ കാക്കാഴം എസ്.എൻ.വി.ടി.ടി.ഐയിലെ അധ്യാപകനായ ശ്രീജിത്തിനെതിരെയാണ് പരാതി.

publive-image

ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കൂടിയാണ് ശ്രീജിത്ത്.

പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിനികളുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി. തുടർന്ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് ശ്രീജിത്ത് സി.പി.എം. ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയംഗവുമാണ്.

Advertisment