കിടപ്പു മുറിയിൽ  കയറിൽ തൂങ്ങി കട്ടിലിൽ ഇരിക്കുന്ന  മൃതദേഹം, വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിൽ; ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കാണുന്നത് മകളുടെ ചേതനയറ്റ ശരീരം; കാസർകോഡ് പ്ലസ് ടു വിദ്യാർത്ഥിനി ദൂരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

author-image
neenu thodupuzha
New Update

കാസർകോട്: പ്ലസ് ടു വിദ്യാർഥിനിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Advertisment

ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാൽ സ്വദേശിനി ബാബുവിന്റെ മകൾ കെ.വി. ശരണ്യ (17) യാണ് മരിച്ചത്.

publive-image

തിങ്കളാഴ്ച വൈകിട്ട്  മാതാവ് സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിയിച്ചു.

കിടപ്പുമുറിയിൽ ചുമരിനോട് ചേർന്ന കയറിൽ തൂങ്ങി കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു.

അതേസമയം കുട്ടി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്ന് വീട്ടുകാർ അറിയിച്ചു. പ്ലസ് ടു പരീക്ഷയായതിനാൽ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു വിദ്യാർഥിനി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മരണം നടന്നിരിക്കുന്നത്. മരണത്തിൽ ദുരൂഹത സംശയിക്കുന്നതിനാൽ പോലീസ് വീട് സീൽ ചെയ്തിരിക്കുകയാണ്.

ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശരണ്യ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.  ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Advertisment