അങ്കമാലി: നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ സ്ലാബുകൾ ഇടിഞ്ഞുവീണു രണ്ടു മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
/sathyam/media/post_attachments/XpKXRCUFUxf7ThG4cruY.jpg)
പശ്ചിമ ബംഗാൾ സ്വദേശി അലി ഹസൻ (30), മലയാളിയായ ജോണി അന്തോണി (52) എന്നിവരാണ് മരിച്ചത്. അങ്കമാലി കറുകുറ്റിയിലാണ് സംഭവം.
കറുകുറ്റി ഫൊറോന പള്ളിയ്ക്ക് പിറകിൽ നിർമ്മാണത്തിലിരുന്ന ഇരുനില വീടിൻ്റെ സ്ലാബുകൾ തകർന്നു വീണാണ് അപകടം സംഭവിച്ചത്.