പ്രേമ വിവാഹമായാലും അറേഞ്ചഡ് മാര്യേജായാലും ദാമ്പത്യത്തിൽ പ്രശ്നങ്ങളും പൊരുത്തക്കേടുകളും സ്വഭാവികമാണ്.
ചിലരുടെ പ്രശ്‌നങ്ങള്‍ വിവാഹ മോചനത്തിലേക്ക് വരെ നയിച്ചെന്ന് വരാം. ഇത്തരത്തില്‍ വിവാഹബന്ധങ്ങളില്‍ വിള്ളലേല്‍പ്പിക്കുന്ന ചില കാര്യങ്ങള്‍ ദമ്പതിമാര്‍ക്കു തന്നെ പരിഹരിച്ച് സന്തോഷകരവും സമാധാനപരവുമായ ജീവിതം തുടര്‍ന്നു കൊണ്ടുപോകാവുന്നതാണ്.
ഭാര്യയായാലും ഭര്‍ത്താവായാലും അവരുടെ താല്‍പര്യങ്ങള്‍ക്കൊത്ത് പങ്കാളിയെ മാറ്റാന്‍ ശ്രമിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത് പങ്കാളിയില്‍ ദേഷ്യവും വിഷമവും വെറുപ്പുമുണ്ടാകാന്‍ കാരണമാകും.
അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാലും പിന്നീട് പതിയെ ഇത് വലിയ പ്രശ്‌നത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്. ഇത് രണ്ടുപേരുടേയും സമാധാനത്തെ കാര്യമായി ബാധിക്കും.
അതിനാല്‍, പങ്കാളിയെ അവരായിത്തന്നെ അംഗീകരിക്കാന്‍ പഠിക്കുക. ഇത് അവരിലെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കും. ദമ്പതികള്‍ക്കിടയില്‍ പരസ്പര ബഹുമാനം വേണ്ടത് വളരെ പ്രധാനപ്പെട്ട ഘടകമാണ്.
കുട്ടികളെ നോക്കുന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് കരുതുന്ന ഭര്‍ത്താക്കന്മാരുണ്ട്. ഈ ചിന്താഗതി ദാമ്പത്യ ബന്ധത്തില്‍ കുട്ടികളെ ചൊല്ലി വഴക്കുണ്ടാകുന്നതിന് കാരണമാകും.
കുട്ടികളെ നോക്കുന്നത് ഭാര്യയുടെ മാത്രം ജോലിയല്ല. ഇത് ഭാര്യയും ഭര്‍ത്താവും ഒരുപോലെ തുല്യ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇത് അവരുടെ മാനസീകാരോഗ്യത്തെ ബാധിച്ചേക്കാം.
സാമ്പത്തിക ബാധ്യതകള്‍ ബന്ധങ്ങളില്‍ വിള്ളല്‍ ഏല്‍പ്പിക്കാറുണ്ട്. പങ്കാളികള്‍ രണ്ടുപേരും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഒപ്പം കൂടിയാല്‍ അത് പങ്കാളിക്ക് നല്ല ആശ്വാസം നല്‍കും.
ഒറ്റയ്ക്ക് ബാധ്യതകള്‍ ഏറ്റെക്കുന്നത് മാനസിക ആരോഗ്യത്തെ ബാധിക്കും. അതിനാല്‍, പങ്കാളിയുമായി ഇത്തരം സാമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞ് ഒരുമിച്ചൊരു പരിഹാരത്തിലെത്തണം.
ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏതു സാഹചര്യത്തിലും പരസ്പരം തുറന്നു സംസാരിക്കാന്‍ കുറച്ചു സമയം കണ്ടെത്തണം. കൃത്യമായി സംസാരം ഇരുവര്‍ക്കുമിടയില്‍ നടന്നില്ലെങ്കില്‍ ഇതു ദാമ്പത്യത്തെ കാര്യമായി ബാധിക്കും. തുറന്ന് പറച്ചിലുകള്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.
ഭാര്യക്കോ അല്ലെങ്കില്‍ ഭര്‍ത്താവിനോ സംശയരോഗം, വിശ്വാസക്കുറവ് എന്നിവ വന്നാല്‍ ഇത് ദാമ്പത്യത്തെ കാര്യമായി ബാധിക്കും. പരസ്പരം വിശ്വാസമില്ലാത്തതും എപ്പോഴും കുറ്റപ്പെടുത്തുകയും വെറുപ്പിക്കുകയും ചെയ്യുന്ന പങ്കാളിയായലും അത് ദാമ്പത്യത്തെ കാര്യമായി ബാധിക്കും.
ഇത്തരം പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ഇരുവരും പരസ്പരം മനസിലാക്കാന്‍ ശ്രമിക്കണം. അതുപോലെ, ഭര്‍ത്താവായാലും ഭാര്യ ആയാലും സ്വന്തം കാര്യം മാത്രം നോക്കുന്നതും സ്വാര്‍ത്ഥമായി മാത്രം ചിന്തിക്കുന്നതും പ്രശ്‌നമാണ്.
സ്വന്തം വീട്ടുകാരെ മാത്രം നല്ലതായി അവതരിപ്പിക്കുന്നതെല്ലാം ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കും. പങ്കാളിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും പരിഗണിക്കാത്തതുമൊക്കെ ഒഴിവാക്കാന്‍ ശ്രമിക്കണം.