New Update
വയനാട്: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ലിൽ സ്വയം തല ഇടിച്ചു പരാക്രമം നടത്തി പീഡനക്കേസ് പ്രതി.
Advertisment
അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതിയായ മീനങ്ങാടി സ്വദേശി ലെനിനെ തെളിവെടുപ്പിന് സ്‌റ്റേഷനിൽ നിന്ന് കൊണ്ടുപോകുമ്പോഴാണ് സംഭവം.
കേസിൽ പതിനഞ്ചാം പ്രതിയാണ് ഇയാൾ. തലയ്ക്ക് പരിക്കേറ്റ പ്രതിയെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പോലീസ് പീഡിപ്പിക്കുന്നുവെന്ന് പ്രതി മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു.
തമിഴ്നാട് അമ്പലമൂലയിൽ 3 പേരെ കൊന്ന കേസിലെ പ്രതി കൂടിയാണ് ലെനിൻ. ഇയാളെ ബത്തേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.