അശ്രദ്ധമായ ഡ്രൈവിംഗ്;  ബൈക്കുകൾ കൂട്ടിയിടിച്ച് എംബിബിസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ

author-image
neenu thodupuzha
New Update

മലപ്പുറം: തിരൂർക്കാട് ബൈക്കുകൾ കൂട്ടിയിടിച്ച് എംബിബിസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി അശ്വിനാണ് അറസ്റ്റിലായത്.

Advertisment

എംഇസ്‌ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയായ അൽഫോൻസ (22) ആണ് മരിച്ചത്. അപകടത്തിൽ  അശ്വിനും  പരിക്കേറ്റിരുന്നു.

publive-image

അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് ഇടയാക്കിയത് എന്നായിരുന്നു പോലീസ് കണ്ടെത്തൽ. തുടർന്നാണ് അലക്ഷ്യമായി നിരത്തിൽ വാഹനം ഓടിച്ചതിന് അശ്വിനെതിരെ കേസെടുത്തത്. യുവാവ് ആശുപത്രിയിൽ ചികിത്സയിലായതിനാലാണ് അറസ്റ്റ് വൈകിയത്. അശ്വിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചത്.

അപകടത്തെത്തുടർന്ന് യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിലും ബസിലും ഇടിച്ചാണ് അപകടമുണ്ടായത്.

അൽഫോൻസയും  അശ്വിനും മലപ്പുറം ഭാഗത്ത് നിന്ന് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ക്രിസ്മസ് അവധിക്കാണ് അൽഫോൺസ അവസാനമായി വീട്ടിൽ എത്തിയത്. ഈസ്റ്ററിന് വരാനിരിക്കെയായിരുന്നു  ദുരന്തം.

Advertisment