കോഴിക്കോട്:പണം നല്‍കി മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വളരെ മോശമായി തന്നോട് സംസാരിച്ചതായി ജീവനക്കാരന്‍ പീഡിപ്പിച്ച കേസിലെ അതിജീവിത. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അതിജീവിത താന്‍ നേരിട്ട ദുരനുഭവങ്ങളും അപമാനത്തെക്കുറിച്ചും തുറന്നു പറഞ്ഞത്.
/sathyam/media/post_attachments/AHgYBC4mLgERhTBzUg50.jpg)
20, 21 തീയതികളിലാണ് പണം തരാമെന്ന് പറഞ്ഞ് കണ്ടാല്‍ തിരിച്ചറിയുന്ന ചിലര്‍ എന്റെയടുത്ത് വന്നത്. നിങ്ങള്‍ക്ക് ഭര്‍ത്താവുള്ളതല്ലേ, നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ, ഇങ്ങനെ ചെയ്‌തെന്ന് കരുതി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നവര്‍ പറഞ്ഞു. അത്രയേറെ മോശമായി, മാനസികമായി വിഷമിക്കുന്ന രീതിയിലാണ് എന്നോട് സംസാരിച്ചത്.
എനിക്ക് മാനസിക രോഗമുണ്ടെന്ന് വരെ പറഞ്ഞ് പരത്തി. സ്ത്രീകള്‍ തന്നെയാണ് എന്നോടിങ്ങനെ പറഞ്ഞത്. ഒരു സ്ത്രീക്ക് മാത്രമേ മറ്റൊരു സ്ത്രീയുടെ വിഷമം മനസിലാകൂവെന്നാണ് പറയാറുള്ളത്. പക്ഷേ അതേ സ്ത്രീകള്‍ എന്റെ മാനത്തിന് വില പറഞ്ഞു്. മാനസികമായി വളരെ തളര്‍ന്ന് നില്‍ക്കുകയാണ് ഞാന്‍. ഭര്‍ത്താവിനോട് പറഞ്ഞാണ് ഇന്ന് സൂപ്രണ്ടിന് പരാതിയെഴുതി നല്‍കിയത്.
ആദ്യത്തെ സംഭവം നടക്കുമ്പോള്‍ വാര്‍ഡില്‍ സ്ത്രീ ജീവനക്കാരുണ്ടായിരുന്നെങ്കിലും അവര്‍ മറ്റ് രോഗികളെ പരിചരിക്കുകയായിരുന്നു. അയാളെന്റെ അടുത്തേക്ക് രണ്ട് പ്രാവശ്യം വന്നു. ടെന്‍ഷന്‍ കൂടിയപ്പോള്‍ ഞാന്‍ നഴ്‌സിനെ ആഗ്യം കാണിച്ച് വിളിച്ചു. ഭര്‍ത്താവിനോട് പറഞ്ഞാണ് പരാതി നല്‍കിയത്.
പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് വന്നവര്‍ ഈ വാര്‍ഡില്‍ ജോലിയുള്ളവരല്ല. അവര് കൂട്ടത്തോടെയാണ് വന്നത്. ഓരോരുത്തരായി കയറി വന്ന് എന്നോട് മോശമായി സംസാരിച്ചു. പൊലീസ് ഇന്നവരെ കൊണ്ടുവന്നു. ചിലരെ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് സംഭവിച്ച പോലെ മറ്റ് പല സ്ത്രീകള്‍ക്കും സംഭവിച്ചിട്ടുണ്ടാകും. അവര് തുറന്ന് പറയാന്‍ ഭയപ്പെടുകയാകും. പ്രതി ശിക്ഷിക്കപ്പെടണം. ഇനിയൊരു സ്ത്രീക്കും ഈ അനുഭവമുണ്ടാകരുതെന്ന് കരുതിയാണ് പരാതി നല്‍കിയതെന്നും അതിജീവിത പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us