അമ്മയുടെ മാലയെന്ന് പറഞ്ഞ് പണയം വയ്ക്കാനെത്തി; 35 ഗ്രാം തൂക്കം, ഉരച്ചു നോക്കിയപ്പോൾ മുക്കുപണ്ടം; ജീവനക്കാരോട് ഭീഷണി, ബഹളം, മൂന്നു യുവാക്കൾ പിടിയിൽ

author-image
neenu thodupuzha
New Update

എറണാകുളം: മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ.

താന്നിക്കുന്നേൽ സ്വദേശി ബിബിൻ ഷാജി, വാഗമൺ സ്വദേശികളായ ജിതിൻ, ഗൗതം എന്നിവരെയാണ്  എറണാകുളം ടൗൺ നോർത്ത് പോലീസ് പിടികൂടിയത്.

Advertisment

publive-image

എറണാകുളം പച്ചാളത്തുള്ള ജിഇഒ വിവിഐ ഇന്ത്യ നിതി ലിമിറ്റഡ്‌ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇന്നലെ ഉച്ചയ്ക്ക് അമ്മയുടെ സ്വർണ്ണമാല പണയം വയ്ക്കാനെന്ന വ്യാജേന പ്രതികൾ എത്തുകയായിരുന്നു.

സ്ഥാപനത്തിലെ അപ്രൈസർ മാല  തൂക്കി നോക്കി 35 ഗ്രാമുണ്ടെന്ന് പറഞ്ഞു. എന്നാൽ, മാല ഉരച്ചു നോക്കിയപ്പോൾ ഇത് മുക്കുപണ്ടമാണെന്ന് മനസിലായി. പിടിക്കപ്പെട്ടെന്ന് മനസിലായതോടെ മാല തിരികെ വാങ്ങി രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചു.

എന്നാൽ, ജീവനക്കാരൻ മാല തിരികെ നൽകാൻ വിസമ്മതിച്ചതോടെ പ്രതികൾ ബഹളം വയ്ക്കുകയും  ഭീഷണിപ്പെടുത്തുകയുമായിരുന്നു.

സ്ഥാപനത്തിലെ മാനേജരുടെ പരാതിയിൽ എറണാകുളം ടൗൺ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.  കോടതിയിൽ ഹാജരാക്കിയ  പ്രതികളെ റിമാൻഡ് ചെയ്തു.

Advertisment