New Update
മനാമ: ഇരു രാജ്യങ്ങളും തമ്മില്‍ എംബസികളും കോണ്‍സുലേറ്റുകളും വീണ്ടും തുറക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്താന്‍ സൗദി, ഇറാന്‍ വിദേശ മന്ത്രിമാര്‍ ധാരണയായതായി സൗദി വിദേശകാര്യ മന്ത്രാലയം ട്വിറ്റ് ചെയ്തു.
Advertisment
സൗദി വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമിറാബ്ദുള്ളാഹിയാനും റംസാന്റെ ഭാഗമായി ഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെടുത്തിരിക്കുന്നത്.
സൗദിയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇറാന്റെ സന്നദ്ധത അമിറാബ്ദുള്ളാഹിയാന്‍ വ്യക്തമാക്കിയെന്നാണ് വാര്‍ത്താ റിപ്പോര്‍ട്ട്.
ഏഴു വര്‍ഷത്തിനു ശേഷമാണ് ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നത്. മാര്‍ച്ച് 10ന് ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജനത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കാന്‍ തീരുമാനിച്ചത്.