ജീവനക്കാര്‍ക്ക് ആഹ്ലാദിക്കാം; ഇന്ത്യയില്‍  ഈ വര്‍ഷം ശമ്പളം 10.2 ശതമാനം വര്‍ധിക്കും!

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: 2023ല്‍ രാജ്യത്തെ ജീവനക്കാരുടെ ശരാശരി ശമ്പളം 10.2 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. 2022 ഡിസംബര്‍ മുതല്‍ 2023 ഫെബ്രുവരിയുള്ള കാലയളവില്‍ നൂറ്റിയമ്പതിലധികം മേധാവികളുമായും എച്ച്.ആര്‍.ഒമാരുമായും സര്‍വേ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ഇ-കൊമേഴ്‌സ്, പ്രഫഷണല്‍ സേവനങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളിലാണ് ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നത്.

ബ്ലൂകോളര്‍ ഒഴികെയുള്ള എല്ലാ ജോലി തലങ്ങളിലും 2022ലെ വര്‍ധനയെ അപേക്ഷിച്ച് ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ശമ്പള വര്‍ധന അല്‍പ്പം കുറവാണെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും വലിയ ശമ്പള വര്‍ധനയുള്ള ആദ്യ മൂന്ന് മേഖലകള്‍ സാങ്കേതിക വിദ്യയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇ-കൊമേഴ്‌സ് 12.5 ശതമാനവും പ്രഫഷണല്‍ സേവനങ്ങളില്‍ 11.9 ശതമാനവും ഐ.ടി. രംഗത്ത് 10.8 ശതമാനവും ശമ്പള വര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

Advertisment