പ്രവിശ്യാ തെരഞ്ഞെടുപ്പ്  അഞ്ചു മാസത്തേക്ക് കൂടി നീട്ടി പാക്കിസ്ഥാന്‍

author-image
neenu thodupuzha
New Update

ലാഹോര്‍: രാജ്യത്തെ ക്രമസമാധാനം വഷളായതിനെത്തുടര്‍ന്ന് പഞ്ചാവ് പ്രവിശ്യയിലെ തെരഞ്ഞെടുപ്പ് അഞ്ചു മാസത്തേക്ക് കൂടി നീട്ടി പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍.

Advertisment

ഏപ്രില്‍ 30ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ എട്ടിലേക്കാണ് മാറ്റിയത്. നിലവിലെ സാഹചര്യത്തില്‍ നീതിപൂര്‍വ്വവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്തതിനാണ് മാറ്റമെന്നും ബുധനാഴ്ച്ച വൈകി കമ്മിഷന്‍ പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.

publive-image

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം പാക്കിസ്താന്‍ ഭരണഘടനയുടെ ലംഘനമാണെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞു.

ഇമ്രാന്‍ സര്‍ക്കാരിന്റെ കാലത്താണ് പഞ്ചാബ്, ഖൈബര്‍ പഖ്തുക്വ പ്രവിശ്യകളിലെ അസംബ്ലികള്‍ ജനുവരി പതിനാലിനും പതിനെട്ടിനും പിരിച്ചു വിട്ടത്.

Advertisment