കൈകാലുകൾ അടിച്ചൊടിച്ചു, തലയിൽ ആഴത്തിൽ മുറിവ്; അർദ്ധരാത്രിയിൽ വനിതാ  സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് അക്രമി സംഘത്തിന്റെ ക്രൂര മർദ്ദനം

author-image
neenu thodupuzha
New Update

നാദാപുരം: നാദാപുരത്ത് വനിതാ  സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് അതി ക്രൂരമായ മർദ്ദനമേറ്റു.  പത്തോളം വരുന്ന അക്രമി സംഘം യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ  മർദ്ദിക്കുകയായിരുന്നു.

Advertisment

ആക്രമണത്തിൽ കൂത്തുപ്പറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിന് ഗുരുതരമായി പരിക്കേറ്റു.

publive-image

വിശാഖിന്റെ കൈകാലുകൾ അടിച്ചൊടിച്ച നിലയിലാണ്. തലയിലും ആഴത്തിൽ മുറിവുണ്ട്.  വിശാഖിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാദാപുരം - പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ വ്യാഴാഴ്ച്ച പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം.  യുവതിയുടെയും മക്കളുടെയും മുന്നിലായിരുന്നു മർദ്ദനം.

യുവാവ് യുവതിയുടെ വീട്ടിലെത്തിയ വിവരം അക്രമി സംഘങ്ങളെ ആരോ ഫോൺ ചെയ്ത് അറിയിക്കുകയും ഒരു കൂട്ടം യുവാക്കൾ സംഘടിച്ചെത്തി അക്രമം നടത്തുകയുമായിരുന്നു.

സംഭവത്തിൽ വധശ്രമം ഉൾപെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുമ്പ് ദണ്ഡുകളും  ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ അക്രമിച്ചതെന്ന് വിശാഖ് പറയുന്നു.

.

Advertisment